dsp

റായ്‌പൂർ: നിറവയറുമായി പൊരിവെയിലിൽ കൂളായി നിന്ന് 'കൊവിഡ് ബോധവത്കരണം' നടത്തുന്ന വനിതാ ഡി.എസ്.പിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. അതും മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശത്ത്.

ദണ്ഡേവാഡ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ശില്പ സഹുവാണ് ഈ പോരാളി.

മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം യാത്രക്കാരെ നിരീക്ഷിക്കുന്ന ഡി.എസ്.പിയെ നമുക്ക് വീഡിയോയിൽ കാണാം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ച പരിശോധനയാണിവർ നടത്തുന്നത്. യാത്രക്കാരുടെ അരികിലെത്തി കാര്യങ്ങൾ തിരക്കുന്നതും വണ്ടികൾ പരിശോധിച്ച് കടത്തിവിടുന്നതുമെല്ലാം വീഡിയോയിലുണ്ട്.

കൈയിൽ ട്രാഫിക് ലാത്തിയും മുഖത്ത് ഫേസ്‌മാസ്‌കും സാധാരണ വസ്ത്രങ്ങളുമാണ് അവർ ധരിച്ചിരിക്കുന്നത്. തന്റെ മാത്രമല്ല കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകാമെന്ന് അറിഞ്ഞിട്ടും തന്റെ ചുമതല നിർവഹിക്കുന്ന ശില്പയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.