dsp

റായ്പൂർ: ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ഗർഭിണിയായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഛത്തീസ്ഗഡിൽ നിന്നുള്ളതാണ് വീഡിയോ. ഗർഭിണിയായ ഡിഎസ്പി ശിൽപ സാഹു ആണ് വാഹനങ്ങൾ പരിശോധിക്കുന്നത്.

ഛത്തീസ്ഗഡിലെ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശത്താണ് ശിൽപയെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ശിൽപയുടെ അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനത്തെ നിരവധി പേർ അഭിനന്ദിച്ചു. മാതൃകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥ എന്നാണ് സമൂഹമാദ്ധ്യമങ്ങൾ പറയുന്നത്.

तस्वीर दंतेवाड़ा DSP शिल्पा साहू की है
शिल्पा गर्भावस्था के दौरान भी चिलचिलाती धूप में अपनी टीम के साथ सड़कों पर मुस्तैदी से तैनात हैं और लोगों से लॉक डाउन का पालन करने की अपील कर रही हैं.#CGPolice #StayHomeStaySafe pic.twitter.com/SIsZdAvuOW

— Dipanshu Kabra (@ipskabra) April 20, 2021