zuckerberg

കാലിഫോര്‍ണിയ: ജോര്‍ജ് ഫ്ലോയ്ഡ് കൊലപാതകത്തില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്തുണയുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ഫ്ളോയിഡിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തെ അറിയുന്നവരെയും കുറിച്ച് ചിന്തിക്കുകയാണെന്നായിരുന്നു സക്കര്‍ബര്‍ഗ് പറഞ്ഞത്. ഈ വിധി അവര്‍ക്ക് ഒരു പരിധിവരെ ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്‌ളോയ്ഡിന്റെ കഥയറിഞ്ഞിട്ടും അദ്ദേഹത്തെ സഹായിക്കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ വിധി ഈ വിധി ആശ്വാസകരമാകുമെന്നാണ് കരുതുന്നത്. വംശീയതയ്ക്കും അനീതിക്കുമെതിരായ ഒരു വലിയ പോരാട്ടത്തിന്റെ ഭാഗമാണിതെന്ന് അറിഞ്ഞുകൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.