ചെന്നൈ : ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് 12 ലക്ഷം രൂപ പിഴ ശിക്ഷ. മത്സരത്തിൽ മുംബയ് ആറു വിക്കറ്റിനാണ് തോറ്റത്.
രണ്ടാം തവണയാണ് രോഹിതിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിക്കുന്നത്. ഒരിക്കൽക്കൂടി ആവർത്തിച്ചാൽ ഒരു മത്സരത്തിൽ നിന്ന് വിലക്കും 30 ലക്ഷം രൂപ പിഴയും ലഭിക്കും.