
ന്യൂഡൽഹി: മുംബൈയിലെ വാൻഗണി റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വീണകുട്ടിയ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂർ ഷെൽഖേ എന്ന ചെറുപ്പക്കാരനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയമാൻ ആനന്ദ് മഹീന്ദ്ര. മയൂരിന് ജാവ മോട്ടോർ സെെക്കിൾ തങ്ങളുടെ പുതിയ വാഹനം സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ റെയിൽവേ മന്ത്രാലയം 50,000 രൂപ അദ്ദേഹത്തിന് സമ്മാനമായി നൽകിയിരുന്നു.

മയൂരിന് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. പക്ഷേ സിനിമയിലെ ധീരൻമാരായ സൂപ്പർഹീറോകളേക്കാൾ ധൈര്യം അയാൾ കാണിച്ചു. ജാവ കുടുംബം മുഴുവൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നതായും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
Mayur Shelke didn’t have a costume or cape, but he showed more courage than the bravest movie SuperHero. All of us at the Jawa family salute him. In difficult times, Mayur has shown us that we just have to look around us for everyday people who show us the way to a better world.. https://t.co/O66sPv0A3k
— anand mahindra (@anandmahindra) April 20, 2021
മുംബൈയ്ക്കടുത്ത് വാൻഗണി റെയിൽവേ സ്റ്റേഷനിൽ പോയിന്റ്സ്മാനായി ജോലി ചെയ്യുന്ന മയൂർ ജീവൻ പറയംവച്ച് നടത്തിയ അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന്റെ സി.സി.ടി.വി ദൃശ്യം റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. വീഡിയോ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വെെറൽ ആവുകയായിരുന്നു.
#WATCH | Maharashtra: A pointsman in Mumbai Division, Mayur Shelkhe saves life of a child who lost his balance while walking at platform 2 of Vangani railway station & fell on railway tracks, while a train was moving in his direction. (17.04.2021)
— ANI (@ANI) April 19, 2021
(Video source: Central Railway) pic.twitter.com/6bVhTqZzJ4
അമ്മയ്‌ക്കൊപ്പം റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതിവേഗം ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാൻ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഓടിയെത്തിയ മയൂർ കുഞ്ഞിനെ ഫ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റി. ഈ സമയം ട്രെയിൻ തൊട്ടടുത്തെത്തുകയും നിമിഷങ്ങളുടെ വ്യത്യാസത്തിൽ മയൂർ ഫ്ലാറ്റ്‌ഫോമിലേക്ക് ചാടി കയറുന്നതും വീഡിയോയിൽ വ്യക്തമാണ്.