ipl-srh

ഐ.പി.എൽ 14-ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം

പഐാബ് കിംഗ്സിനെ തോൽപ്പിച്ചത് ഒൻപത് വിക്കറ്റിന്

ചെ​ന്നൈ​ ​:​ ​പു​തി​യ​ ​സീ​സ​ൺ​ ​ഐ.​പി.​എ​ല്ലി​ലെ​ ​ആ​ദ്യ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​തോ​റ്റി​രു​ന്ന​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​ന് ​ആ​ദ്യ​ ​ജ​യം.​ ​ഇ​ന്ന​ലെ​ ​പ​ഞ്ചാ​ബ് ​കിം​ഗ്സ് ​ഇ​ല​വ​നെ​ ​ഒ​ൻ​പ​ത് ​വി​ക്ക​റ്റി​നാ​ണ് ​ഡേ​വി​ഡ് ​വാ​ർ​ണ​റും​ ​സം​ഘ​വും​ ​കീ​ഴ​ട​ക്കി​യ​ത്.​ ​പ​ഞ്ചാ​ബി​ന്റെ​ ​സീ​സ​ണി​ലെ​ ​മൂ​ന്നാം​ ​തോ​ൽ​വി​യാ​യി​രു​ന്നു​ ​ഇ​ത്.
ചെ​ന്നൈ​ ​ചെ​പ്പോ​ക്കി​ൽ​ ​ഇ​ന്ന​ലെ​ ​ടോ​സ് ​നേ​ടി​ ​ആ​ദ്യ​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​പ​ഞ്ചാ​ബി​നെ​ 120​ ​റ​ൺ​സി​ൽ​ ​ആ​ൾ​ഔ​ട്ടാ​ക്കി​യ​ ​ശേ​ഷം​ ​എ​ട്ടു​പ​ന്തു​ക​ൾ​ ​ബാ​ക്കി​ ​നി​റു​ത്തി​ ​ഒ​രൊ​റ്റ​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​ല​ക്ഷ്യം​ ​ക​ട​ക്കു​ക​യാ​യി​രു​ന്നു​ ​സ​ൺ​ ​റൈ​സേ​ഴ്സ്.​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​യും​ ​ഒാ​രോ​ ​വി​ക്ക​റ്റ് ​സ്വ​ന്ത​മാ​ക്കി​യ​ ​ഭു​വ​നേ​ശ്വ​റും​ ​റാ​ഷി​ദ് ​ഖാ​നും​ ​ചേ​ർ​ന്നാ​ണ് ​പ​ഞ്ചാ​ബി​നെ​ ​പി​ടി​ച്ചു​കെ​ട്ടി​യ​ത്.​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ജോ​ണി​ ​ബെ​യ​ർ​സ്റ്റോ​ ​(63​ ​നോ​ട്ടൗ​ട്ട്)​ ​ചേ​സിം​ഗി​ൽ​ ​വി​ജ​യ​ത്തി​ലേ​ക്ക് ​ന​യി​ച്ചു.​56​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​വീ​തം​ ​ഫോ​റും​ ​സി​ക്സു​മ​ട​ക്ക​മാ​ണ് ​ബെ​യ​ർ​സ്റ്റോ​ 63​ ​റ​ൺ​സ് ​നേ​ടി​യ​ത്.
ഡേ​വി​ഡ് ​വാ​ർ​ണ​ർ​ 37​ ​റ​ൺ​സെ​ടു​ത്തു.​ ​ബെ​യ​ർ​സ്റ്റോ​യാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​ ​മാ​ച്ച്.
നാ​ലു​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ര​ണ്ടു​പോ​യി​ന്റു​മാ​യി​ ​സ​ൺ​റൈ​സേ​ഴ്സ് ​അ​വ​സാ​ന​ ​സ്ഥാ​ന​ത്തു​നി​ന്ന് ​അ​ഞ്ചാ​മ​തേ​ക്ക് ​എ​ത്തി.​ ​പ​ഞ്ചാ​ബ് ​അ​വ​സാ​ന​ ​സ്ഥാ​ന​ത്താ​യി.​