yoshide-suga

ടോക്കിയോ: കൊവിഡ് വീണ്ടും രൂക്ഷമായതോടെ ഇന്ത്യ സന്ദർശനം റദ്ദാക്കി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ.

ഈ മാസം അവസാനമാണ് സുഗ ഇന്ത്യയും ഫിലിപ്പൈൻസും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രകരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി വിദേശ യാത്ര ഒഴിവാക്കുന്നതെന്ന് ജപ്പാനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം കുറക്കാൻ ഇന്ത്യ-ജപ്പാന്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് സുഗ ഇന്ത്യയിലേക്ക് വരാനിരുന്നത്.ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ടോക്കിയോയിലും ഒസാക്കയിലും കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് മൂലം ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കുന്ന രണ്ടാമത്തെ ലോക നേതാവാണ് സുഗ. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യ സന്ദര്‍ശനം ഉപേക്ഷിച്ചിരുന്നു.