കൊച്ചി: ഇന്ത്യയിൽ കൊവിഡ് കേസുകൾ വീണ്ടും കൂടുന്നതിൽ ആശങ്കപ്പെട്ട് രാജ്യാന്തര ക്രൂഡോയിൽ വില ഇടിയുന്നു. ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഉപഭോഗം കുറയുമെന്ന ഭീതിയാണ് വിലത്തകർച്ചയുണ്ടാക്കുന്നത്. ഇന്ത്യ വൻതോതിൽ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ഇന്നലെ 0.72 ശതമാനം നഷ്ടവുമായി ബാരലിന് 66.09 ഡോളറിലെത്തി. അതേസമയം, കഴിഞ്ഞ ആറുദിവസമായി ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് വില.