18 റൺസിന് ചെന്നൈ കൊൽക്കത്തയെ തോൽപ്പിച്ചു
മുംബയ് : ഐ.പി.എല്ലിൽ ഇന്നലത്തെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 18 റൺസിന് തോൽപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ 220/3 എന്ന സ്കോർ ഉയർത്തിയപ്പോൾ കൊൽക്കത്ത 202 റൺസിന് ആൾഔട്ടാവുകയായിരുന്നു.
95 റൺസുമായി പുറത്താകാതെ നിന്ന ഫാഫ് ഡുപ്ളെസിയും 64 റൺസടിച്ച റിതുരാജ് ഗെയ്ക്ക്വാദും ഓപ്പണിംഗിൽ കൂട്ടിച്ചേർത്ത 115 റൺസാണ് ചെന്നൈയ്ക്ക് അടിത്തറയിട്ടത്.മറുപടിക്കിറങ്ങിയ കൊൽക്കത്ത ഒരു ഘട്ടത്തിൽ 31/5 എന്ന സ്കോറിൽ പതറിയിരുന്നു. അവിടെ നിന്ന് ദിനേഷ് കാർത്തിക്കും(40),റസലും (54),കമ്മിൻസും(66*) നടത്തിയ പോരാട്ടം പാഴായി.