amrutha-rahim

കൊവിഡ് വാക്സിൻ വിതരണം കാരണം കേരളം ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ കഴിയുന്നവർ അത് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് മാദ്ധ്യമപ്രവർത്തകയും അദ്ധ്യാപികയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിന്റെ ഭാര്യയുമായ അമൃത റഹിം. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് അമൃത ഇക്കാര്യം പറഞ്ഞത്.

വാക്സിൻ സൗജന്യമായി തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഓരോ കേരളീയനും നൽകുന്ന ആശ്വാസം ചെറുതല്ലെന്നും ഈ ഘട്ടത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുക എന്നത് താൻ പൗര ധർമ്മമായി കാണുന്നുവെന്നും അമൃത പറയുന്നു. പോസ്റ്റിനൊപ്പം താൻ CMDRFലേക്ക് നൽകിയ സംഭാവനയുടെ ഡിജിറ്റൽ സർട്ടിഫിക്കറ്റും അമൃത നൽകിയിട്ടുണ്ട്.

കുറിപ്പ് ചുവടെ:

'ഏറ്റവും പ്രിയമുള്ളവരേ....കോവിഡിന്റെ രണ്ടാം ഘട്ടം വിതച്ച ആശങ്കയുടെ നാളുകൾ ആണ് കടന്നു പോകുന്നത്. ഇന്ന് വൈകുന്നേരം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ എല്ലാവർക്കും വാക്സിൻ സൗജന്യമായി തന്നെ നൽകും എന്ന് അർദ്ധശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കുകയും ചെയ്തു.

ഇത് ഓരോ കേരളീയനും നൽകുന്ന ആശ്വാസം ചെറുതല്ല.ഈ ഘട്ടത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുക എന്നത് പൗര ധർമ്മമായി കാണുന്നു. അപ്രകാരം എന്റെ അച്ഛനും എന്റെ ഉമ്മയ്ക്കും എടുത്ത വാക്‌സിന്റെയും വരും ദിവസങ്ങളിൽ എനിക്കും സഖാവിനും കുഞ്ഞുങ്ങൾക്കും ലഭിക്കാൻ പോകുന്ന വാക്‌സിന്റെയും തുക CMDRF ലേക്ക് നൽകുന്നു. കഴിയുന്നവർ ഈ ഉദ്യമത്തിൽ പങ്കാളികളായാൽ സന്തോഷം.'

content highlight: amrutha rahim asks those capable to contribute to cmrdf relief fund of cm pinarayi vijayan.