മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. പുതിയ നിയന്ത്രണങ്ങൾ പ്രകാരം കൊവിഡ് മാനേജുമെന്റുമായി നേരിട്ട് ബന്ധമില്ലാത്ത സ്വകാര്യ-സർക്കാർ ഓഫീസുകളിലെ ഹാജർ നില 15 ശതമാനമായി പരിമിതപ്പെടുത്തും.
അവശ്യ സേവനങ്ങൾ നൽകുന്ന ഓഫീസുകൾ ഏറ്റവും കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കണം. എന്നാൽ തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തിൽ കൂടാൻ പാടില്ല. വിവാഹ ചടങ്ങുകൾ രണ്ടു മണിക്കൂറിൽ കൂടാനോ പങ്കെടുക്കുന്നവരുടെ എണ്ണം 25 കൂടാനോ പാടില്ല. ഈ ചട്ടം ലംഘിച്ചാൽ 50,000 രൂപവരെ പിഴ ചുമത്താവുന്നതാണ്. സ്വകാര്യ ബസുകളിലെ അൻപത് ശതമാനം സീറ്റുകളിൽ മാത്രമേ യാത്രക്കാരെ കൊണ്ടുപോകാൻ അനുമതിയുളളു.
ഈ നിർദ്ദേശം തെറ്റിച്ചാർ 10000 രൂപവരെ പിഴ ചുമത്താവുന്നതാണ്. പൊതുഗതാഗത സംവിധാനം സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ചികിത്സ ആവശ്യമുളളവർ പ്രത്യേക കഴിവുളള വ്യക്തിക്കും അവരുടെ പരിചാരകർക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവർ സാധുവായ തിരിച്ചറിയൽ കാർഡുകൾ കൈയിൽ കരുതണമെന്നും പുതിയ സർക്കാർ നിദ്ദേശത്തിൽ പറയുന്നു.