kangana-ranaut

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അനുഭവപ്പെടുന്നതിനിടെ നടി കങ്കണ റനാവത്ത് പങ്കുവച്ച ട്വീറ്റ് വിവാദമാകുന്നു. ഓക്സിജൻ അപര്യാപ്തത തോന്നുണ്ടെങ്കിൽ, പരിഹാരമായി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ചുളള ട്വീറ്റിനെതിരെ രൂക്ഷ വിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തി.

'ആർക്കങ്കിലും ഓക്സിജൻ അപര്യാപ്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് പരീക്ഷിക്കുക. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ഇതിനുളള ശാശ്വത പരിഹാരം. അതിനുകഴിയുന്നില്ലെങ്കിൽ നിങ്ങൾ അവ മുറിക്കാതിരിക്കുക, നിങ്ങളുടെ വസ്ത്രങ്ങൾ പുനരുപയോഗം ചെയ്യുക, വേദിക് ഭക്ഷണം കഴിക്കുക, പ്രകൃതിസൗഹൃദമായ ജീവിതം നയിക്കുക. ഇത് ഒരു താൽക്കാലിക പരിഹാരമാണെങ്കിലും ഇപ്പോഴിത് സഹായിക്കും. ജയ് ശ്രീ റാം' എന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.

Anybody who is feeling low levels of oxygen do try this please. Planting trees is the permanent solution, if you can’t then don’t cut them either, recycle your clothes, eat Vedic diet, live organic life, this is a temporary solution, for now this should help, Jai Shri Ram 🙏 https://t.co/lBiw6VAUtT

— Kangana Ranaut (@KanganaTeam) April 21, 2021

കങ്കണയുടെ ട്വീറ്റിനെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഓക്സിജൻ അപര്യാപ്തത നേരിടുന്നവർ തീർച്ചയായും ഭാവിക്കായി വൃക്ഷം നട്ടുപിടിപ്പിക്കണം, പക്ഷേ ഇപ്പോഴത്തേക്ക് മരിച്ചേക്കൂ? എന്ന് ചിലർ പരിഹസിച്ചു. അതേസമയം ജനങ്ങൾ പ്രാണവായുവിനായി കേഴുമ്പോഴുള്ള കങ്കണയുടെ അഭിപ്രായ പ്രകടനം മണ്ടത്തരവും രോഗികളെ പരിഹസിക്കുന്നതുമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഐ.സി.യുവിൽ ഓക്സിജനായി ഡോക്ടർമാർ മരം നട്ടുപിടിപ്പിക്കണോ എന്നും കങ്കണയുടേത് തലച്ചോറില്ലാത്ത നിർദേശമാണെന്നും നിരവധി പേർ മറുപടി നൽകി.