mulberry

ഇത്തിരിപ്പോന്ന മൾബറിപ്പഴം ആരോഗ്യത്തിന്റെ കലവറയാണെന്ന കാര്യം അധികമാർക്കും അറിയാത്ത ഒന്നാണ്. പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക്. പഴുത്ത മൾബറിയിൽ ജീവകങ്ങൾ, ധാതുക്കൾ , ആന്റി ഓക്സിഡന്റുകൾ എന്നിവ വളരെയധികം അടങ്ങിയിട്ടുണ്ട്. വളരെയേറെ നാരുകൾ അടങ്ങിയിട്ടുള്ള മൾബറി ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. മൾബറിയിൽ അടങ്ങിയിട്ടുള്ള റെസ്‌വെറാട്രോൾ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ നിർമാണം കൂട്ടുന്നു. ഇത് കൂടാതെ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ചെയ്യുന്നു. അങ്ങനെ ഹൃദയാഘാതം,പക്ഷാഘാതം എന്നിവ വരാനുള്ള സാദ്ധ്യത കുറയ്ക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും, രക്ത ചംക്രമണം വർദ്ധിപ്പിക്കാനും മൾബറി സഹായിക്കുന്നു. മൾബറി സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധം , വിളർച്ച, ക്ഷീണം , എന്നിവ തടയുന്നു.