covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഒമ്പത് ലക്ഷത്തിലോട്ട് അടുക്കുന്ന പ്രതിദിന വർദ്ധന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,44,425,076 ആയി. ആകെ മരണസംഖ്യ മൂന്നര ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലേറെ പേർ രോഗമുക്തി നേടി.

രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അറുപത്തയ്യായിരത്തിന് മുകളിലെത്തി. ഇന്ത്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തിൽ അമേരിക്കയ‌്ക്ക് പിന്നിലുള്ളത്.

അതേസമയം, ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. രാജ്യത്ത് മഹാരാഷ്‌ട്ര, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന തോതിൽ കേസുകൾ.