ashish-yechuri

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി (34) കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാദ്ധ്യമപ്രവർത്തകനാണ്.

രണ്ടാഴ്ച മുമ്പാണ്‌ ആശിഷിന് കൊവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.