saritha

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിതയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം.

സോളർ തട്ടിപ്പ് കേസിൽ ഹാജരാകാത്തതിന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി സരിതയ്‌ക്കെതിരെ നിരവധി തവണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സോളാർ പാനൽ വയ്‌ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. സരിതയെ അറസ്റ്റ് ചെയ്‌ത കാര്യം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ വി ജോർജ് സ്ഥിരീകരിച്ചു.

സരിതയുടെ തിരുവനന്തപുരത്തെ വസതിയിൽ വച്ചാണ് അറസ്റ്റ് നടന്നത്. സോളാർ തട്ടിപ്പ് പരമ്പരയിൽ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്‌ത കേസാണ് കോഴിക്കോട്ടത്തേത്. സരിതയ്‌ക്കും ബിജു രാധാകൃഷ്‌ണനും പുറമെ ഇവരുടെ ഡ്രൈവറായ മണിമോനും കേസിൽ പ്രതിയാണ്.