a68

ജോർജിയ: ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയെന്നറിയപ്പെട്ടിരുന്നു എ 68 ഇനിയില്ല. ഇത് വേർപെട്ട് അത്‌ലാന്റിക് കടലിൽ പതിച്ചു. അമേരിക്കയുടെ ഐസ് സെന്ററാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കയിലെ റോഡ് ഐലൻഡിനേക്കാൾ വലിപ്പമുള്ള ഈ മഞ്ഞുമല 2017ൽ ഒ അന്റാർട്ടിക് ഐസ് ഷെൽഫിൽ നിന്നും അടർന്നു വേർപ്പെട്ടതാണ്.6,000 ചതുരശ്ര കിലോമീറ്ററായിരുന്നു ഇതിന്റെ വലിപ്പം. സൗത്ത് ജോർജിയയിലുള്ള കടലിലായിരുന്നു ഈ കൂറ്റൻ മഞ്ഞുമല സ്ഥിതി ചെയ്തിരുന്നത്.

നിരവധിപേരാണ് ഈ ഭീമനെ കാണാൻ എത്തിയിരുന്നത്. എന്നാൽ ചൂട് കൂടിയതോടെ മഞ്ഞുമല ഉരുകാൻ തുടങ്ങി. തുടർന്ന് അത്‌ലാന്റിക് കടലിൽ പതിക്കുകയായിരുന്നു.ലോകത്ത് ഏറ്റവും കൂടുതൽ പെൻഗ്വിനുകൾ, സീലുകൾ തുടങ്ങിയ ധ്രുവ പ്രദേശത്ത് കാണുന്ന വൈവിദ്ധ്യമാർന്ന ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് സൗത്ത് ജോർജിയ ദ്വീപ്.