k-surendran

പത്തനംതിട്ട: കൊവിഡ് രണ്ടാം തരംഗത്തിന്റെ ഏകോപനത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്‌ചയാണ് ഉണ്ടാകുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് രോഗികൾക്ക് ആവശ്യമായ സൗകര്യം ലഭ്യമല്ല. മുഖ്യമന്ത്രി തന്നെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയാണ്. ലോകത്ത് ആരും അംഗീകരിച്ച് കൊടുക്കാത്ത കാര്യങ്ങളാണ് ഇതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിനെതിരെ കേരള സർക്കാർ തെറ്റിദ്ധാരണ പരത്തുകയാണ്. വാക്‌സിൻ വാങ്ങാൻ സംസ്ഥാന സർ‌ക്കാരും മുൻകൈയെടുക്കണം. എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യും എന്നതാണ് സംസ്ഥാന നിലപാട്. വാക്‌സിൻ നയം തെറ്റ് എന്നു പറഞ്ഞ സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.