തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിറണായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ ബി ജെ പി നേതാവ് എ പി അബ്‌ദുളളക്കുട്ടി. അർഹരായവർക്കും പാവങ്ങളിൽ പാവങ്ങൾ ആയവർക്കും മാത്രം കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ലക്ഷം കോടി കടമുളള സംസ്ഥാനത്തിന്റെ താത്ക്കാലിക അധിപനാണ് പിണറായി വിജയനെന്നും ഇത്തരം ബഡായികൾ നിർത്തണമെന്നും അബ്‌ദുളളക്കുട്ടി പരിഹസിച്ചു. താനും ഭാര്യയും സൗജന്യവാക്‌സിന് അർഹരല്ല എന്ന ബോദ്ധ്യമുളളതുകൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയിൽ നിന്ന് 250 രൂപ മുടക്കിയാണ് വാക്‌സിൻ സ്വീകരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!
ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ്
മുമ്പ് ഞാൻ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ...
ഡോ: മൻമോഹൻ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ പാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.
" കുക്കിംങ്ങ് ഗ്യാസ് സബ്സിഡി എല്ലാവർക്കും നൽകേണ്ടതുണ്ടോ? പാവങ്ങളിൽ പാവങ്ങൾക്ക് മാത്രം നൽകിയാൽ പോരെ ... ഇന്നത്തെ സബ്സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിർളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നർക്കും മധ്യവർഗ്ഗത്തിനും, സൗജന്യം നൽകുന്നതാണ് ഇത് തിരുത്തേണ്ടതല്ലെ?"
ഈ ചോദ്യത്തോട് ഇന്ത്യൻ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാർ മിണ്ടിയില്ല
എന്നാൽ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സർക്കാർ അവതരിച്ചു.
അദ്ദേഹം ആ എക്ണോമിസ്റ്റിന് മറുപടി നൽകി.
അതാണ് BJP സർക്കാറിന്റെ ഉജ്ജ്വൽ യോജന പദ്ധതി അതുവഴി പാപങ്ങളിൽ പാവങ്ങൾക്ക് കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നൽകിതുടങ്ങി... 10 കോടിയലധികം കുടുംബങ്ങൾക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു.
സമ്പന്നർക്ക് പഴയത് പോലെ സബ് സിഡി ഇന്നില്ല എത്ര ധീരമായ മോദിടച്ചുള്ള സാമ്പത്തികശാസ്ത്രം
ഇന്ത്യയിലെ ഓയിൽ കമ്പനികൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുക്കാൻ ഇടത്തരക്കാർ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്. ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത് എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളിൽതട്ടി പറയട്ടെ ഞങ്ങൾ സബ്സിഡിക്ക് അർഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ്
ഇക്കുറി കോവിഡ് വാക്സിൻ എടുത്തതും സൗജ്യമായിട്ടല്ല. ഇത് നിലപാട് തന്നെയാണ്.. മംഗ്ലൂരു KMC ആശുപത്രിയിൽ നിന്ന് 250 രൂപ നൽകിയാണ്
ഗാന്ധിജി ഉപദേശിച്ചത് മനസ്സിൽ സൂക്ഷിച്ച് കൊണ്ടുളള ഒരു നിലപാട് തന്നെയാണ് ഇത് ഏറ്റവും പാവപ്പെട്ടവനെ ഓർക്കുക അവർക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും ...
പിണറായി സഖാവെ 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താൽകാലി അധിപനാണ് താങ്കൾ
കൈയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ സാർ
എല്ലാവർക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളിൽ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയിൽ ഞാൻ ആവർത്തിക്കുന്നു കേരളത്തിലെ എല്ലാവർക്കും വാക്സിൽ സൗജ്യന്യമായി നൽകേണ്ടതില്ല നാം പുന: ആലോചന നടത്താൻ സമയമായി.
#Covid19India
കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊ
പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!ഇതിനോട്...
Posted by AP Abdullakutty on Wednesday, April 21, 2021