നിയന്ത്രണം വിട്ട് മറിഞ്ഞലോറിയിൽ നിന്ന് പുറത്തുവന്നത് കൈവശപ്പെടുത്താൻ നാട്ടുകാരുടെ നെട്ടോട്ടം. ആൾക്കൂട്ടം നിയന്ത്രിക്കാനാകാത്ത സ്ഥിതിവന്ന പൊലീസ് ലാത്തി വീശിയെങ്കിലും ഫലമുണ്ടായില്ല. ഇനി എന്താണ് സാധനമെന്ന് പറയാം. മറിഞ്ഞ ലോറിയിൽ നിന്ന് പുറത്തുവന്നത് കെയ്‌സ് കണക്കിന് ബിയർ ആയിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമായിരുന്നു സംഭവം. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ലോറി മറിഞ്ഞപ്പോൾ ബിയർ കുപ്പികൾ റോഡിൽ ചിതറി. മിനിറ്റുകൾക്കകം നൂറുകണക്കിനാളുകൾ മറിഞ്ഞ ലോറിയിൽ നിന്നു ബിയർ എടുത്തുകൊണ്ടുപോകാൻ എത്തിയത്. റോഡിൽ തെറിച്ചു വീണവയ്ക്കു പുറമേ ലോറിയിൽ കുഴപ്പമൊന്നും സംഭവിക്കാതെ ഇരുന്ന ബോട്ടിലുകളും ആളുകൾ കടത്തി. സംഭവവുമായി ബന്ധപ്പെട്ടു തരിക്കരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.