dating

ഒരേസമയം ഒന്നിലധികം ആൾക്കാരെ പ്രണയിക്കുന്നതിൽ വലിയ പുതുമയൊന്നും ഇല്ല. എന്നാൽ ഡേറ്റിംഗിന് ഒരേസമയം തന്നെ ഒന്നിലധികം ആൾക്കാരെ ക്ഷണിച്ചാലോ? കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയും. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 16 പുരുഷന്മാരെ ഒരേസമയം ഒരേവേദിയിലേക്കാണ് യുവതി ഡേറ്റിംഗിനായി ക്ഷണിച്ചത്. യുവാക്കൾ ഇക്കാര്യം പരസ്പരം അറിയുന്നത് സ്ഥലത്തെത്തുമ്പോൾ മാത്രമാണ്. ഇതിൽ ഒരാളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത്. സംഭവിച്ചത് എന്താണെന്ന് ഇയാൾ വിശദീകരിക്കുന്നുമുണ്ട്.എന്നാൽ സംഭവം എവിടെ നടന്നുവെന്ന് വ്യക്തമല്ല.

ഒരു ഡേറ്റിംഗ് സൈറ്റിലൂടെയാണ് യുവതിയെ പരിചയപ്പെടുന്നത്. സ്ത്രീവിഷയത്തിൽ അത്ര അവഗാഹമില്ലെങ്കിലും ചാറ്റിംഗ് തുടങ്ങി. അറിയാത്ത കാര്യങ്ങളെല്ലാം യുവതി വളരെ വേഗം പഠിപ്പിച്ചു. നേരിട്ട് കണ്ടാൽ കാര്യങ്ങൾ കൂടുതലായി പഠിപ്പിച്ചുതരാമെന്നും അതിനായി ഒരിടത്തുവരണമെന്നും യുവതി ആവശ്യപ്പെട്ടു. ത്രില്ലടിച്ച അയാൾ സമ്മതംമൂളി.

കൃത്യസമയത്ത് തന്നെ പറഞ്ഞ സ്ഥലത്തെത്തി. അപ്പോൾ അവിടെ വേറെ രണ്ട് പേരുണ്ടായിരുന്നു. സ്ഥലം തെറ്റിപ്പോയതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ സംസാരിച്ചപ്പോഴാണ് യുവതി ക്ഷണിച്ചിട്ടാണ് അവരും എത്തിയതെന്ന് വ്യക്തമായത്. അല്പം കഴിഞ്ഞതോടെ ശേഷിക്കുവന്നരും എത്തി. അതോടെയാണ് അപൂർവ ഡേറ്റിംഗിനെക്കുറിച്ച് വീഡിയോ എടുക്കാൻ തീരുമാനിച്ചത്. ഡേറ്റിംഗിനെത്തിയ യുവാക്കളെയും ക്ഷണിച്ച യുവതിയുടെയും ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പോസ്റ്റുചെയ്ത് അധികം വൈകാതെ തന്നെ വൈറലായി. ഇരുപതിനായിരത്തോളം ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്.

dating

യുവതി ഇത്രയുംപേരെ ഒരുമിച്ച് ക്ഷണിച്ചതിന് കാരണമെന്താണെന്നാണ് ഭൂരിപക്ഷത്തിനും അറിയേണ്ടത്. 16 പേരെ ഒരേസമയം മാനേജ് ചെയ്യാൻ എങ്ങനെകഴിയും എന്നാണ് ചിലർക്ക് അറിയേണ്ടത്. എന്നാൽ വൈറലാവുക എന്ന ലക്ഷ്യത്തോടെ എടുത്ത വ്യാജ വീഡിയോ എന്ന വിമർശനവും മറ്റുചിലർ ഉയർത്തുന്നുണ്ട്.