തിരുവനന്തപുരം: വെളിയിടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചിരിക്കുകയാണ്. നഗരത്തില്‍ എല്ലായിടത്തും പൊതുശുചിമുറികള്‍ സ്ഥാപിച്ചതിനാല്‍ ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എന്നാണ് നഗരസഭാ അധികൃതര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. പക്ഷേ യാഥാര്‍ത്ഥ്യമെന്താണ് എന്നതു സംബന്ധിച്ച് കൗമുദി ടി വി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തുകളാണ് വീഡിയോയിലുള്ളത്.

toilet

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു മൂന്നു മാസത്തിനുള്ളിൽ തന്നെ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് പദ്ധതിയുമായി ചേര്‍ന്ന് ഒരു ലക്ഷത്തിലധികം ടോയിലറ്റുകള്‍ നിര്‍മിച്ചു. ഇതിന്റെ ഗുണം എട്ടുലക്ഷം ആളുകള്‍ക്ക് ലഭിച്ചു. ഈ വിഷയത്തില്‍ ദേശീയ ശരാശരി 54 ശതമാനമാണെങ്കില്‍ സംസ്ഥാനത്തിന്റെത് 96 ശതമാനമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 98 കോടി രൂപയും സിയാല്‍ പോലുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനങ്ങളുടെ സോഷ്യല്‍ വെല്‍ഫയര്‍ ഫണ്ടും ഉപയോഗിച്ചാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കിയത്. അഞ്ചു വര്‍ഷത്തിന് ശേഷം ഇതിന്റെ ഗുണവും ദോഷവും പരിശോധിക്കപ്പെടുകയാണ്. തിരുവനന്തപുരം നഗരത്തില്‍ എല്ലായിടത്തും പബ്ലിക് ടോയിലെറ്റുകള്‍ ഉണ്ടോയെന്നും അവയുടെ അവസ്ഥ എന്തെന്നുമാണ് ജനങ്ങളിൽ നിന്നും മനസിലാക്കാൻ ശ്രമിക്കുകയാണ് കൗമുദി ടിവി.