കലികാലത്തേരിലേറി... കോട്ടയം പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനെടുക്കുവാനായി മകൾ അന്നമ്മ സ്കറിയ ഓട്ടോയിലെത്തിച്ച കിടപ്പുരോഗിയായ ഇടക്കാട്ട് വീട്ടിൽ സ്കറിയ വി.കെയെ (82) കസേരയിലിരുത്തി എടുത്തുകൊണ്ട് വരുന്നവർ. എന്നാൽ രജിസ്റ്റർ ചെയ്തതിലെ അപാകത മൂലം ഇവർക്ക് വാക്‌സിനെടുക്കാതെ മടങ്ങേണ്ടി വന്നു.