നടി അമ്പിളി ദേവിയുടേയും നടൻ ആദിത്യന്റെയും ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. രണ്ട് ദിവസം മുമ്പ് ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്തെത്തിയിരുന്നു. ഭർത്താവിന് പതിമൂന്ന് വയസുകാരന്റെ അമ്മയുമായി ബന്ധമുണ്ടെന്നും, ഇരുവരും തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അമ്പിളി ആരോപിച്ചിരുന്നു.

ambili-devi-adithyan

അമ്പിളിയുടെ ആരോപണങ്ങൾക്ക് പിന്നാലെ പതിമൂന്നുവയസുകാരന്റെ അമ്മ തന്റെ സുഹൃത്ത് മാത്രമാണെന്ന് ആദിത്യൻ പ്രതികരിച്ചിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആദിത്യൻ ഇന്നലെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ആരോപണ വിധേയായ സ്ത്രീ അമ്പിളി ദേവിയോട് സംസാരിക്കുന്നതിന്റെ വീഡിയോ കൗമുദി ടിവി പുറത്തുവിട്ടിരിക്കുകയാണ്.


'അമ്പിളി ഒരു നൂറ് തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല.എന്റെ ഭർത്താവാണ്.ഇനിയെങ്കിലും അത് മനസിലാക്കൂ. എന്റെ ഭർത്താവുണ്ടാക്കുന്ന ചില കഥകൾ കേട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കല്ലേ...നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് വേറൊരാളിൽ ഉണ്ടായ മകനെയൊക്കെ പൊന്നുപോലെ നോക്കുന്നില്ലേ. എന്തോക്കെ കാര്യങ്ങൾ ചെയ്യുന്നു. ഇതൊക്കെ ഞാൻ നേരിട്ട് കാണുന്നുണ്ട്. അത് കണ്ടുകൊണ്ടുള്ള സ്‌നേഹമുണ്ട്. അത് എനിക്ക് മാത്രമല്ല, ഈ കേരളത്തിലെ ഒരുപാട് സ്ത്രീകൾ അതിന് കമന്റ് ചെയ്തിട്ടുണ്ട്. അവർ എല്ലാവരിലും നിങ്ങളുടെ ഭർത്താവ് കുട്ടികളെ ഉണ്ടാക്കാൻ നടക്കുകയല്ല ചെയ്യുന്നത്.അതുകൊണ്ട് അത് മനസിലാക്കൂ...

ആരെങ്കിലും പറയുന്ന കഥകൾ കേട്ട് ഇതിന്റെ പിന്നാലെ തുള്ളി നടക്കല്ലേ, വിശ്വസിക്കൂ...നിങ്ങൾ ഒരു തവണ ഫോൺ ചെയ്തപ്പോൾ ഞാൻ പറഞ്ഞു, അങ്ങനെയല്ലെന്ന്.എന്റെ ഫോണിൽ നിന്ന് മെസേജ് അയച്ചത് എന്റെ ഹസ്ബന്റാണ്. അത് ഇനിയെങ്കിലും മനസിലാക്കൂ.നിങ്ങൾ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ഇദ്ദേഹം പറഞ്ഞില്ലേ കാര്യങ്ങളൊക്കെയെന്ന്.

എന്റെ പേരിൽ ഒരു ജീവിതം നശിക്കാൻ പോകുകയാണ്. കുട്ടികളുടെയും ജീവിതം പോലും നശിക്കാൻ പോകുകയാണെന്ന് മനസിലായപ്പോഴാണ് ഞാൻ കൈ പോലും മുറിച്ചത്. ഇനിയെങ്കിലും ഈ കള്ളക്കഥകൾ വിശ്വസിക്കല്ലേ.എന്റെ ജീവിതമോ നശിച്ചു, സ്വന്തം ജീവിതം നശിപ്പിക്കല്ലേ.പിന്നെ നിങ്ങൾ അദ്ദേഹത്തെ നോക്കിയിട്ടില്ലെന്നത് എനിക്ക് നന്നായിട്ട് അറിയാവുന്ന കാര്യമാണ്.നിങ്ങൾ അദ്ദേഹത്തിന് വയ്യാതിരുന്നിട്ട് പോലും, മരിക്കാൻ കിടന്നിട്ട് പോലും തിരിഞ്ഞ് നോക്കാത്ത കാര്യങ്ങളുണ്ടായതൊക്കെ എനിക്കറിയാവുന്നതാണ്. ഞാൻ അതിനെക്കുറിച്ചൊന്നും പറയുന്നില്ല.വൈരാഗ്യം ഉണ്ടാക്കരുത്.

ഒരുപാട് കുറ്റങ്ങൾ നിങ്ങൾ ചെയ്തിട്ടില്ലേ? ഗർഭിണിയായിരുന്നപ്പോഴും, പ്രസവിച്ചപ്പോഴും, അതിനുമുമ്പുമൊക്കെ...അങ്ങനെയൊരു കുറ്റങ്ങളുടെ ഭാഗമായിട്ടല്ലേ നിങ്ങൾ അദ്ദേഹത്തെ കല്യാണം കഴിച്ചത് പോലും.ഇതൊക്കെ മറച്ചുവച്ചുകൊണ്ട് എന്തിനാണ് ഇങ്ങനെ വൈരാഗ്യം തീർക്കുന്നത്.നിങ്ങൾക്ക് അയാളെ വേണ്ടെങ്കിൽ അയാളെ ഉപേക്ഷിക്കൂ, അയാൾ സ്വസ്ഥമായി ജീവിക്കട്ടെ.എന്തിനാണ് എന്റെ തലയിൽ കെട്ടിവയ്ക്കുന്നത്? നിങ്ങൾ ആദ്യം വിളിച്ചപ്പോൾ ഞാൻ പറഞ്ഞതല്ലേ. പിന്നേം പിന്നേം എന്റെ ഭർത്താവിനെ വിളിച്ച് റെക്കോർഡിങ്‌സൊക്കെ ഉണ്ടാക്കിയത് നിങ്ങളല്ലേ? എന്തിനാണ് വല്ലവന്റെയും ഗർഭം എന്റെ തലയിൽ കെട്ടിവയ്ക്കുന്നത്. എനിക്കൊരു കുഞ്ഞുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ അച്ഛൻ എന്റെ ഭർത്താവ് തന്നെയാണ്.അല്ലാതെ നാട്ടുകാരല്ല.'- അരോപണ വിധേയായ സ്ത്രീ പറഞ്ഞു