ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഫോൺ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നടുറോഡിൽ വച്ച് ഒരാളുടെ ഫോൺ പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചൈനയിലെ ഒരു നഗരത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഒരു പുരുഷനും സ്ത്രീയും റോഡിലൂടെ പോകുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് അയാളുടെ ബാഗിൽ നിന്ന് തീപടരുന്നു. ഉടൻ തന്നെ യുവാവ് ബാഗ് താഴെയിട്ട് മാറി നിൽക്കുന്നത് വീഡിയോയിൽ കാണാം. 2016 ലാണ് ഈ ഫോൺ വാങ്ങിയതെന്ന് യുവാവ് പറയുന്നു. ഫോണിന്റെ ബാറ്ററിക്ക് നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു.അപകടത്തിൽ യുവാവിന് ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്.
This is the shocking moment a phone catches fire inside a man’s bag in China. pic.twitter.com/4C5zz8Ov6t
— SCMP News (@SCMPNews) April 20, 2021