മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും കാമറയ്ക്ക് മുന്നിൽ. കുഞ്ഞുമോൻ താഹ രചനയും സംവിധാനവും നിർവഹിക്കുന്ന തീമഴ തേൻമഴ എന്ന ചിത്രത്തിലൂടെയാണ് ജഗതി വീണ്ടും കാമറയ്ക്ക് മുന്നിലെത്തുന്നത്. കറുവാച്ചൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗതി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജഗതിയുടെ വീട്ടിൽ വച്ചാണ് അദ്ദേഹം അഭിനയിക്കുന്നരംഗങ്ങൾ ചിത്രീകരിച്ചത്.സെവൻ ബേർഡ്സ് ഫിലിംസിന്റെ ബാനറിൽ എ.എം. ഗലീഫ് കൊടിയിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ കൊല്ലവും വയനാടുമാണ്. ഛായാഗ്രഹണം - സുനിൽ പ്രേം, പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടമനയാണ്.
കോബ്രാ രാജേഷ്, മാള ബാലകൃേ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രിയ, സ്നേഹ അനിൽ, ലക്ഷ്മി അശോകൻ, സെയ്ഫുദ്ദീൻ, ഡോ. മായ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.