perseverance

അമേരിക്ക: നാസയുടെ ചൊവ്വാ ദൗത്യവാഹനമായ പെഴ്സീവിയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നുള്ള കാർബൺ ഡൈ ഓക്‌സൈഡിൽ നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ച് വീണ്ടും ചരിത്രം സൃഷ്ടിച്ചു. ബഹിരാകാശ യാത്രികർക്ക് ശ്വസനത്തിനാവശ്യമായ ഓക്‌സിജൻ കൂടാതെ റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവർത്തനത്തിനാവശ്യമായ ഓക്‌സിജൻ കൂടി ഇത്തരത്തില്‍ ഉത്പാദിപ്പിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇതോടെ ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഓക്സിജൻ ഭൂമിയിൽ നിന്ന് കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ സാധിക്കും.

 മോക്‌സി(MOXIE)

മോക്‌സി(MOXIE) അല്ലെങ്കിൽ ദ മാഴ്സ് ഇൻ - സിടു റിസോർഴ്സ് എക്സിപെരിമെന്റെന്ന (The Mars Oxygen In-Situ Resource Utilization Experiment) സ്വർണാവരണമുള്ള പെട്ടിയാണ് ഓക്സിജൻ വികസിപ്പിച്ചെടുത്തത്. പെഴ്സീവിയറൻസ് റോവറിന്റെ മുൻ ഭാഗത്ത് വലതുവശത്തായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. മണിക്കൂറിൽ പത്ത് ഗ്രാം ഓക്‌സിജൻ ഉത്പാദിപ്പിക്കാവുന്ന തരത്തിലാണ് മോക്‌സിയുടെ രൂപകൽപന. ഉയർന്ന താപനില അതിജീവിക്കാൻ ശേഷിയുള്ള നിക്കൽ അയിര് പോലെയുള്ള വസ്തുക്കളുപയോഗിച്ചാണ് നിർമ്മാണം. ഇതിന്റെ നേരിയ സ്വർണ ആവരണം താപനിലയിലുണ്ടാകുന്ന വ്യത്യാസം റോവറിന് ഹാനികരമാകാതെ സംരക്ഷിക്കും.

 പ്രവർത്തനം

വൈദ്യുതി ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ കാർബൺ ഡൈ ഓക്‌സൈഡ് തന്മാത്രകളെ കാർബൺ ആറ്റവും ഓക്‌സിജൻ ആറ്റങ്ങളുമായി മോക്‌സി വിഘടിപ്പിക്കും. വിഘടനത്തിന്റെ ഉപോത്പന്നമായി കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകും. അഞ്ച് ഗ്രാം ഓക്‌സിജനാണ് മോക്‌സി ആദ്യം ഉത്പാദിപ്പിച്ചത്.സാധാരണയായി ഒരു ബഹിരാകാശയാത്രികന് പത്ത് മിനിറ്റ് സമയത്തേക്ക് ശ്വസനത്തിനാവശ്യമായി വരുന്ന അളവാണിത്.

 എളുപ്പമാണ് പ്രായോഗികവും

ചൊവ്വോപരിതലത്തിലെ മഞ്ഞുപാളികളില്‍ നിന്ന് ഓക്‌സിജൻ നിർമ്മിക്കുന്നതിനേക്കാൾ പ്രായോഗികവും എളുപ്പവുമാണ് ഓക്സിജൻ നിർമ്മാണം. 96 ശതമാനവും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറഞ്ഞ ചൊവ്വയുടെ അന്തരീക്ഷമാണ് ഇത് എളുപ്പമാക്കുന്നത്.

 നേട്ടങ്ങൾ

 ഫെബ്രുവരി 18ന് ചൊവ്വയിൽ ഇറങ്ങിയ പെഴ്സീവിയറൻസ് ചൊവ്വയില്‍ നിന്ന് ശബ്ദങ്ങളും ദൃശ്യങ്ങൾ ഇതിനോടകം ഭൂമിയിലേക്ക് അയച്ചു.

 ഏപ്രിൽ 19 ന് ചെറു ഹെലികോപ്ടറായ ഇൻജെന്യുയിറ്റി ചൊവ്വയിൽ പറന്നു