temple

പത്തനംതിട്ട: അടൂർ മലമേക്കര മുള്ളുതറ ദേവി ക്ഷേത്രത്തിലെ അത്തം മഹോത്സവം ഉത്സവത്തിന് ഏപ്രിൽ 23ന് തുടക്കമാകും. ക്ഷേത്രം തന്ത്രി നാരങ്ങാനം ബ്രാഹ്‌മണ്യ മഠം എം.ലാൽപ്രസാദ് ഭട്ടതിരിയുടെയും മേൽശാന്തി കെ.പി ഗോപുകൃഷ്‌ണന്റെയും നേതൃത്വത്തിലാണ് ഉത്സവ ചടങ്ങുകൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും ഇത്തവണ ഉത്സവംനടത്തുകയെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 25നാണ് അത്തം മഹോത്സവം.

temple-a

ഒന്നാം ഉത്സവ ദിവസമായ ഏപ്രിൽ 23ന് രാവിലെ 5ന് പള‌ളിയുണർത്തൽ. 5.15ന് ഭദ്രകാളി ദേവിക്ക് കുങ്കുമാഭിഷേകം, കരിങ്കാളി മൂർത്തിക്ക് മഞ്ഞൾ അഭിഷേകം. 5.30ന് ഗണപതി ഹോമം.6.30ന് ഉഷപൂജ, 7ന് നിറപറ സമർപ്പണം 11.30ന് ഉച്ചപൂജയോടെ നടയടയ്‌ക്കും വൈകിട്ട് 6.30ന് ദീപാരാധന.

temple-b

രണ്ടാം ഉത്സവ ദിവസമായ ഏപ്രിൽ 24ന് പതിവ് ചടങ്ങുകൾക്ക് പുറമെ വൈകിട്ട് ദീപാരാധനയ്‌ക്ക് ശേഷം കളമെഴുത്തും പാട്ട് ഉണ്ടാകും. മൂന്നാം ഉത്സവ ദിവസമായ 25ന് അത്തം നാളിൽ പുലർച്ചെ 5.30ന് അഷ്‌ടദ്രവ്യ മഹാഗണപതി ഹോമം, 7ന് നിറപറ സമർപ്പണം നടത്തും. 7.30ന് നൂറും പാലും, വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം ഗുരുതിയും നടത്തും.