തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മരുന്ന് കമ്പനികളുടെ താത്പര്യത്തിനനുസരിച്ച് തോന്നിയതുപോലെ വാക്സിൻ വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കെ.എസ്.ടി.എ സംസ്ഥാനകമ്മിറ്റി.
വാക്സിനേഷൻ എല്ലാവർക്കും സൗജന്യമായി ഉറപ്പാക്കുന്നതിനുപകരം കമ്പോള താത്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. വാക്സിൻ വിതരണവും വില നിർണയാധികാരവും സ്വകാര്യമേഖലയ്ക്ക് നൽകാനുള്ള തീരുമാനം ഔഷധമേഖല സ്വകാര്യവത്കരിക്കാൻ ലക്ഷ്യംവച്ചുള്ളതാണ്. ജനവിരുദ്ധ വാക്സിൻ നയത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ അദ്ധ്യാപകസമൂഹം മുന്നോട്ടുവരണം. മരണ ഭയത്താൽ നെട്ടോട്ടമോടുന്ന ജനങ്ങളുടെ ഭയവും ആശങ്കയുമകറ്റി എല്ലാവർക്കും പ്രതിരോധ വാക്സിൻ സൗജന്യമായി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്ന് ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ ആവശ്യപ്പെട്ടു.