covid

ലക്‌നൗ: ഉത്തർ പ്രദേശിൽ പിടിമുറുക്കി കൊവിഡ്. 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന വർദ്ധന ഇത്രയും ഉയരുന്നത്. 24 മണിക്കൂറിനിടെ മരണപ്പെട്ടവരുടെ എണ്ണം 195 ആണ്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10,541 ആയി ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 9,76,765 പേര്‍ക്കാണ് രോഗം വന്നതായി കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളില്‍ 16,514 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.

ഇതുവരെ 7,06,414 പേരാണ് രോഗമുക്തരായതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു. ബുധനാഴ്ച 33,214 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 187 പേരാണ് മരിച്ചത്. നിലവില്‍ 2,59,810 സജീവകേസുകളാണുള്ളത്. രണ്ടുലക്ഷത്തിലധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നതായും അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.

content highlight: uttar pradesh records highest covid infections.