ദുബായ്: ഇന്ത്യയിൽ നിന്നുമുള്ളവർക്ക് പ്രവേശന വിലക്കുമായി യുഎഇയും. ശനിയാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് രാജ്യം നിരോധനമേർപ്പെടുത്തിയതിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും രാജ്യത്തേക്ക് വരാൻ അനുവാദമില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎഇ വിമാനക്കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.
ഇന്ത്യയിലെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് രാജ്യം പോയത്. ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഒമാനിലും 24 മുതല്‍ പ്രവേശന വിലക്ക് ഉണ്ട്.