ന്യൂഡൽഹി: മാസങ്ങളായി ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനാകാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസ നടപടികളുമായി കേന്ദ്ര സർക്കാർ. നേപ്പാൾ വഴി ഗൾഫിലേക്ക് പോകാനുളള എൻ.ഒ.സി ചട്ടങ്ങളിൽ ഇളവ് വരുത്തിയെന്ന് അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. നേപ്പാളിലെ കാഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്‌പോർട്ടുളളവർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാനുളള നടപടികൾ പൂർത്തിയാക്കി മതിയായ സൗകര്യം ഒരുക്കിത്തരുമെന്നും വി.മുരളീധരൻ അറിയിച്ചു.
വി.മുരളീധരന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ഇങ്ങനെ:
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ കറേ മാസങ്ങളായി ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാൾ വഴിയുള്ള വിമാന സർവ്വീസുകളെയാണ് പ്രവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ പാസ്‌പോർട്ടുമായി നേപ്പാളിലൂടെ മറ്റു രാജ്യങ്ങളിൽ പോകാൻ എത്തുന്നവർക്ക് എൻ. ഒ. സി വേണമെന്ന നിബന്ധന പലരെയും ദുരിതത്തിലാക്കിയിരുന്നു. ഇക്കാര്യം പലരും നേരിട്ടും അല്ലാതെയും അറിയിച്ചിരുന്നു. ഇപ്പോൾ ഇതു പിൻവലിക്കുന്ന നിർണ്ണായക തീരുമാനം വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതായി അറിയിക്കുന്നു.
ഇന്ത്യൻ പാസ്‌പോർട്ടും,ഇമിഗ്രേഷൻ ക്ലിയറൻസുമായി വിമാന മാർഗ്ഗം എത്തുന്ന ഇന്ത്യക്കാർക്ക് ആണ് എൻ.ഒ.സി ഒഴിവാക്കിയത്.2021 ഏപ്രിൽ 22 മുതൽ ജൂൺ 19 വരെയാണ് എൻ.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനതാവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്‌പോർട്ടുള്ളവ!*!ർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സൗകര്യം ഒരുക്കും.അതേ സമയം പാസ്‌പോർട്ടില്ലാതെ മറ്റ് തിരിച്ചറിയൽ രേഖകളുമായി കരമാർഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിലെത്തുന്നവർക്ക് നേപ്പാളിലെ ഇന്ത്യൻ എംബസി അനുവദിക്കുന്ന എൻ.ഒ.സി തുടർന്നും ആവശ്യമാണ്.ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആയിര കണക്കിന് പ്രവാസികൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ സഹായകരമാകും.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസുകൾ നിർത്തിവെച്ചിരിക്കുന്ന ...
Posted by V Muraleedharan on Thursday, 22 April 2021