തിരുവനന്തപുരം: ലോക തൊഴിൽ ആരോഗ്യ സുരക്ഷിതത്വ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 28ന് കൊവിഡ് രണ്ടാം തരംഗം തൊഴിലിടങ്ങളിൽ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ഫാക്ടറീസ് ആന്റ് ബോയലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കും. രാവിലെ 10.30 മുതൽ 12.30 വരെ ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോമിലാണ് വെബിനാർ. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി (ഇൻ ചാർജ്) മിനി ആന്റണി ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ ഫാക്ടറി തൊഴിലാളികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഫാക്ടറി ഉടമസ്ഥർ, ഫാക്ടറി മാനേജ്‌മെന്റ് പ്രതിനിധികൾ, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് വെബിനാറിൽ പങ്കെടുക്കാം. വെബിനാറിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് വകുപ്പിന്റെ fabkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.