k

അമേരിക്കൻ എഴുത്തുകാരൻ ഫിലിപ്പ് റോത്തിനെക്കുറിച്ചുള്ള ജീവചരിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്.. ജീവിച്ചിരുന്നപ്പോൾ പുസ്തകങ്ങളിലൂടെ അമേരിക്കയെ പ്രകോപിപ്പിച്ച ഫിലിപ്പ് റോത്തിനെ മരണത്തിന് ശേഷം വിവാദനായകനാക്കിയത് സ്ത്രീ സൗഹൃദങ്ങളും പ്രണയങ്ങളും അദ്ദേഹത്തിന്റെ ,​സ്ത്രീ വിരുദ്ധതയുമാണ്. ബ്ലാക്ക് ബെയ്‌ലിയാണ് ഫിലിപ്പ് റോത്തിന്റെ ജീവചരിത്രം രചിച്ചത്. പുറത്തിറങ്ങി ആഴ്ചകൾക്കകം ബെസ്റ്റ് സെല്ലർ പട്ടികയിൽ പുസ്തകം ഇടം നേടുകയും ചെയ്തു..

എന്നാൽ ഇപ്പോൾ പുസ്തകത്തിന്റെ വിപണനവും വിതരണവും അവസാനിപ്പിക്കാൻ തയ്യാറെടുക്കുകയാണ് അമേരിക്കൻ പ്രസാധകരായ ഡബ്ല്യൂ ഡബ്ല്യൂ നോർട്ടൻ.. കാരണം ഫിലിപ്പ് റോത്തല്ല,​ ജീവചരിത്രകാരൻ ബ്ലേക്ക് ബെയ്‌ലിയാണ്. ബ്ലേക്ക് ബെയ്‌ലിക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളാണ് പ്രസാഝകരുടെ കടുത്ത തീരുമാനത്തിന് ഇടയാക്കിയത്.. ബ്രിട്ടനിലെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരും സമാന തീരുമാനം അംഗീകരിച്ചാൽ ബെയ്ലിയുടെ പുസ്തകം കിട്ടാക്കനിയാകും.

1990 കളിൽ ന്യൂ ഓർലിയൻസിൽ ലഷർ മിഡിൽ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു ബ്ലേക്ക് ബെയ്‌ലി. അക്കാലത്ത് അദ്ദേഹം പഠിപ്പിച്ചിരുന്ന വിദ്യാർത്ഥിനികളാണ് ഇപ്പോൾ എഴുത്തുകാരനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സുഹൃത്തും വഴികാട്ടിയുമായി ചമഞ്ഞ് അടുപ്പം സ്ഥാപിച്ചായിരുന്നു ലൈംഗിക ചൂഷണമെന്നും അവർ വെളിപ്പെടുത്തുന്നു. സ്‌കൂൾ കാലം മുതലേ പെൺകുട്ടികളുമായി അടുപ്പം തുടങ്ങി കൗമാരത്തിനു ശേഷം ആ ബന്ധം തുടരുകയും ബിരുദകാലത്തിനശേഷം പെൺകുട്ടികളെ തന്റെ ഇഷ്ടങ്ങൾക്കു വിധേയമാക്കുകയുമായിരുന്നു ബെയ്ലിയുടെ രീതി. തനിക്ക് 22 വയസ്സുള്ളപ്പോൾ ബെയ്ലി തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് അദ്ദേഹത്തിന്റെ മുൻ വിദ്യാർത്ഥി ഈവ് ക്രഫോർഡ് പെയ്റ്റൻ തന്നെ രംഗത്തെത്തുകയും ചെയ്തു.

ബെയ്ലിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് വർഷങ്ങളായി പലരും സംസാരിക്കാറുണ്ട്. എന്നാൽ അവർ മാത്രമാണ് അദ്ദേഹത്തിന്റെ ഇരകൾ എന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. അതിനാൽ ഇക്കാര്യം അധികമാരും അറിഞ്ഞിരുന്നുമില്ല..

വി ചിത്രവും വിദഗ്ദ്ധവുമായിരുന്നു അദ്ധ്യാപകൻ എന്ന നിലയിൽ ബെയ്‌ലിയുടെ രീതി. സ്‌കൂൾ

ക്ലാസ്സുകളിലായിരുന്നപ്പോൾ അദ്ദേഹം ഒരിക്കലും മോശമായി പെരുമാറിയിട്ടേയില്ല. എന്നാൽ അശ്ലീല പരാമർശങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും അതിനായി അദ്ദേഹം ഉപയോഗപ്പെടുത്തി. പതിവിലും കൂടുതൽ നീണ്ടുനിൽക്കുമായിരുന്നു അദ്ദേഹത്തിന്റെ ആലിംഗനങ്ങൾ. ക്രമേണ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രഹസ്യങ്ങൾ പോലും പറയാൻ കഴിയുന്ന

ആളായി അദ്ദേഹം മാറും. ഇതിനുശേഷമായിരുന്നു ലൈംഗിക ചൂഷണം ഈവ് പറയുന്നു.

എന്നാൽ ബെയ്ലിയുടെ വക്താവ് ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ്. അദ്ദേഹം അദ്ധ്യാപകനായിരുന്നപ്പോൾ ഒരു കുട്ടിയും പരാതി പറഞ്ഞിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെയും നിലപാട്. എന്നാൽ ആരോപണങ്ങൾ വ്യാപകമായതോടെ ബെയ്ലിയുടെ ലിറ്റററി ഏജൻസി സ്റ്റോറി ഫാക്ടറി അദ്ദേഹവുമായുള്ള കരാർ അവസാനിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.