ipl

മുംബയ് : തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറിയ രാജസ്ഥാൻ റോയൽസ് ബംഗ്ലൂരിന് മുന്നിൽ വച്ചത് 178 റൺസ് വിജയസക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. 32 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 46 റൺസെടുത്ത ശിവം ദുബെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.

രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ജോസ് ബട്ട്ലർ (8), മനൻ വോറ(7), ഡേവിഡ് മില്ലർ(0) എന്നിവർ വേഗം മടങ്ങി. 18 പന്തിൽ നിന്ന് 21 റൺസുമായി ക്യാപ്ടൻ സഞ്ജു സാംസണും പുറത്തായതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ശിവം ദുബെ- റിയാൻ പരാഗ് സഖ്യമാണ് രാജസ്ഥാനെ 100 കടത്തിയത്.

റിയാൻ പരാഗ് 16 പന്തിൽ നിന്ന് 25 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ രാഹുൽ തെവാട്ടിയയാണ് രാജസ്ഥാനെ 177ൽ എത്തിച്ചത്. തെവാട്ടിയ 23 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 40 റൺസെടുത്തു. ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും മൂന്ന് വീതം വിക്കറ്റ് നേടി.