വർക്കല: ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് ബംഗ്ലാവ് മുക്കിൽ രവിന്ദ്രന്റെ കടയിൽ കയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ മോഷ്ടിച്ച കേസിൽ ഒരാളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പരവൂർ പൊഴിക്കര ഇലപ്പിക്കഴികം വീട്ടിൽ വിഞ്ചു എന്ന് വിളിക്കുന്ന ബിജു(28) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കടയുടമ മയക്കത്തിലായിരുന്ന സമയത്താണ് ഇയാൾ മോഷണം നടത്തിയത്. ഇതേ കടയിൽ സോഡ വിതരണം ചെയ്തിരുന്ന ആളാണ് ബിജു. കട ഉടമയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നിർദേശപ്രകാരം അയിരൂർ എസ്.എച്ച്.ഒ
ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ്.പി, എ.എസ്.ഐ ശ്രീകുമാർ.ബി, ഇതിഹാസ് ജി.നായർ, ഷിർജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.