covid

തിരുവനന്തപുരം : വാ‌ക്‌സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കൂടി എത്തി. അഞ്ചര ലക്ഷം കൊവിഷീൽഡും ഒരു ലക്ഷം കൊവാ‌ക്‌സിനുമാണെത്തിയത്.

തിരുവനന്തപുരം റീജിയണിന് രണ്ടര ലക്ഷം കൊവിഷീൽഡും ഒരു ലക്ഷം കൊവാ‌ക്‌സിനും നൽകി. കൊച്ചി, കോഴിക്കോട് റീജിയണുകൾക്ക് ഒന്നര ലക്ഷം വീതം കൊവിഷീൽഡും കൈമാറി. കൊച്ചിയിലും കോഴിക്കോടും വാ‌ക്‌സിൻ എത്തിച്ച ശേഷം ഇന്നലെ രാത്രി 8.30നാണ് ഇൻഡിഗോ വിമാനം തലസ്ഥാനത്തെത്തിയത്.

സ്റ്റോക്കില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വാക്‌സിനേഷൻ നിലച്ചിരുന്നു. ഇന്ന് മുതൽ വാ‌ക്‌സിനേഷൻ ക്യാമ്പുകൾ വീണ്ടും സജീവമാവും.