groundnut

കപ്പലണ്ടി എന്നറിയപ്പെടുന്ന നിലക്കടലയിൽ ഒട്ടനവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, മാംഗനീസ്, നിയാസിൻ, ഫോളേറ്റ്, വിറ്റാമിൻ ഇ, തയാമിൻ, ഫോസ്ഫറസ്, ബയോട്ടിൻ, മഗ്‌നീഷ്യം എന്നിവ ധാരാളം നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇറച്ചിയിൽ നിന്നോ മുട്ടയിൽ നിന്നോ ലഭിക്കുന്നതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിൽ നിന്നും നമ്മുടെ ശരീരത്തിലെത്തും.

കാത്സ്യം, വിറ്റാമിൻ ഡി എന്നിവ നിലക്കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികൾ, പല്ല്, സെല്ലുകൾ, കോശങ്ങൾ എന്നിവയുടെ വളർച്ചയ്ക്ക് സഹായകമാകും. തലച്ചോറിന്റെ ഉണർവിനും അൽഷിമേഴ്സ് സാദ്ധ്യത കുറയ്ക്കാനും നിലക്കടല വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നത് നല്ലതാണ്.

ഹൃദ്രോഗം, നാഡീരോഗങ്ങൾ,​ അർബുദം എന്നിവ തടയാനും നിലക്കടലയ്‌ക്ക് കഴിയുമെന്ന് ചില പഠനങ്ങളിൽ പറയുന്നു. പ്രായാധിക്യം കാരണം ചർമത്തിലുണ്ടാകുന്ന ചുളിവുകളകറ്റി ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നിലക്കടല ശീലമാക്കാം.