mh-hospital-fire

മുംബയ്: മഹാരാഷ്ട്രയിലെ വിരാറിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 ഐസിയു രോഗികൾ മരിച്ചു. മുംബയിൽ നിന്ന് 70 കിലോ മീറ്റർ അകലെയുള്ള വിജയ് വല്ലഭ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. അർദ്ധരാത്രിയായിരുന്നു സംഭവം. 90ൽ അധികം രോഗികൾ സംഭവസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നതായാണ് വിവരം. പലരേയും മറ്റുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.