തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. എന്നാൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ നിരവധി പേരാണ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിയത്. ഇതുമൂലം തിരക്ക് കൂടുകയും ചെയ്തു. അത്തരത്തിൽ വാകിനെടുക്കാൻ എത്തിയതായിരുന്നു പേരൂർക്കട സ്വദേശി ജാനകിയമ്മ.
അയൽവാസി പറഞ്ഞതനുസരിച്ചാണ് ജാനകിയമ്മ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിത്. പലരും പുലർച്ചെ അഞ്ച് മണിക്കു തന്നെ വാക്‌സിനെടുക്കാൻ ജനറൽ ആശുപത്രിയിലെത്തിയിരുന്നു. രാവിലെ ഏഴ് മണിയായപ്പോൾ എണ്ണം 1500 കടന്നു. എന്നാൽ രജിസ്‌ട്രേഷനില്ലാതെ വാക്‌സിൻ നൽകില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ മണിക്കൂറുകളായി കാത്തു നിന്ന ജനം വൈകാരികമായിട്ടാണ് പ്രതികരിച്ചത്.
'മരിക്കാൻ വയ്യ. അതു കൊണ്ടാണ് വാക്‌സിൻ എടുക്കാൻ എത്തിയത്. ഇവിടെ എത്തിയാൽ വാക്‌സിൻ കുത്തി വെക്കുമെന്നു അയൽവാസി പറഞ്ഞു.പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നൊക്കെ പറഞ്ഞു. അതൊന്നും എനിക്കറിയില്ല. എനിക്ക് ഇനി വാക്‌സിൻ എടുക്കണ്ട.'- ജാനകിയമ്മ പറഞ്ഞു.