covid-vaccine

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും അടുത്തമാസം കൊവിഡ് വാക്‌സിൻ നൽകുമെന്ന് ജയിൽവകുപ്പ് അറിയിച്ചു. ആരോഗ്യ സെക്രട്ടറിയുമായി ജയിൽ ഡിജിപി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

നാൽപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കും. പ്രായപരിധിയില്ലാതെ അടുത്തമാസം എല്ലാ തടവുകാർക്കും കുത്തിവയ്പെടുക്കുമെന്ന് ജയിൽ വകുപ്പ് അധികൃതർ അറിയിച്ചു.

കേരളത്തിലെ ആറായിരം തടവുകാരിൽ പകുതിയിൽ കൂടുതൽ പേരെ ഇതിനോടകംതന്നെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ബണ്ടി ചോർ ഉൾപ്പടെ രണ്ടുപേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് വാക്സിന് കനത്ത ക്ഷാമം നേരിടുകയാണ്