new-born

ഉദയ്പൂർ: നവജാത ശിശുവിനെ വീട്ടിലേക്ക് കൊണ്ടുവരുന്ന കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നാലര ലക്ഷം രൂപ ചെലവഴിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിലാണ് പെൺകുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.

വീടിന് സമീപം റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ചു. നാഗൗൃർ ജില്ലയിലാണ് സംഭവം. മുപ്പത്തിയഞ്ച് വർഷത്തിന് ശേഷമാണ് ഈ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് പിറക്കുന്നത്. അതിനാലാണ് കുട്ടിയുടെ വരവ് ബന്ധുക്കൾ ആഘോഷമാക്കിയത്.

രണ്ട് മാസം മുമ്പ് ജനിച്ച കുട്ടിയെ കഴിഞ്ഞ ദിവസമായിരുന്നു പിതൃഗൃഹത്തിലേക്ക് കൊണ്ടുവന്നത്. മുത്തച്ഛൻ മദൻ ലാൽ കുംഹാർ ആണ് കുട്ടിയെ ഹെലികോപ്റ്ററിൽ കൊണ്ടുവരാമെന്ന തീരുമാനത്തിന് പിന്നിൽ. മാതൃ-പിതൃ ഗ്രാമങ്ങളിൽ ഹെലിപാഡുകൾ നിർമ്മിക്കാൻ അദ്ദേഹം ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയിരുന്നു.