മലപ്പുറം: നാല് പേർക്ക് സുഖമായി സഞ്ചരിക്കാവുന്ന കൗതുകകരമായ ജീപ്പ് നിർമ്മിച്ചിരിക്കുകയാണ് ഊർങ്ങാട്ടേരി തച്ചാംപറമ്പിലെ പ്രവാസിയായ സക്കീർ ചോലയിൽ. മകൻ അഷ്‌മിലിന് വേണ്ടിയാണ് ആറ് വർഷം മുമ്പ് ഇദ്ദേഹം ജീപ്പ് നിർമ്മിച്ചത്. അഷ്‌മിൽ അവനൊരു കളിപ്പാട്ടം വേണമെന്ന് പറഞ്ഞപ്പോൾ സക്കീർ മനസിൽ കണ്ട ആശയമായിരുന്നു ഈ കുട്ടി ജീപ്പ്.
സാധാരണ ജീപ്പിന്റെ എല്ലാവിധ സംവിധാനങ്ങളോടെയും നിർമ്മിച്ച കുട്ടി ജീപ്പിന്റെ പണി ഒരു വർഷമെടുത്താണ് പൂർത്തീകരിച്ചത്. ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന അഷ്‌മിലും സഹോദരി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അഷ്‌ലിയും ഈ കുട്ടി ജീപ്പിന്റെ ഡ്രൈവർമാരാണ്. മുൻമന്ത്രി അനിൽകുമാറാണ് ജീപ്പ് പൊന്നാടയണിയിച്ച് ഉദ്ഘാടനം ചെയ്‌തത്. ഇപ്പോൾ നാട്ടുകാർക്കെല്ലാം കൗതുകമാണ് ഈ ജീപ്പ്.