റിയാദ്: ഭാരതത്തിന്റെ പൈതൃക നിധികളായ ഇതിഹാസങ്ങൾ രാമായണവും മഹാഭാരതവും കുട്ടികളെ പഠിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിഷൻ 2030 പ്രകാരം വിദ്യാഭ്യാസ മേഖലയിൽ വരുത്തുന്ന മാറ്റങ്ങളിലാണ് രാമായണവും മഹാഭാരതവും കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ച വിവരം ഭരണകൂടം അറിയിച്ചത്. ഇതിനൊപ്പം ഇന്ത്യയിൽ നിന്നും ആഗോളപ്രശസ്‌തമായ യോഗയും ആയൂർവേദവും പഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിലെ സാംസ്‌കാരികമായ അറിവ് മെച്ചപ്പെടുത്താനാണിത്.
ഇവയ്‌ക്ക് പുറമെ 2030ഓടെ ഇംഗ്ളീഷ്,കുട്ടികൾക്ക് നിർബന്ധിത പാഠ്യവിഷയമാക്കും. ഇവയ്‌ക്ക് പുറമേ മറ്റ് രാജ്യങ്ങളുടെ സംസ്‌കാരങ്ങൾ പഠിക്കുന്നതിനും വിഷൻ 2030 സിലബസിലുണ്ട്. ഹിന്ദുമതം, ബുദ്ധമതം, രാമായണം, കർമ്മങ്ങൾ, മഹാഭാരതം, ധർമ്മ എന്നിവ ഇതിലുണ്ട്. ആദ്യമായാണ് അറബ് രാജ്യങ്ങൾ ഇന്ത്യൻ പുരാണേതിഹാസങ്ങൾ പാഠ്യവിഷയമാക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ തായ്‌ലന്റിന്റെ ദേശീയ ഇതിഹാസം രാമായണമാണ്.