gopi-sundar-cm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെയെന്നും അദ്ദേഹം കുറിച്ചു.

ഇത് ഷോ ഓഫ് അല്ല. അർഹതപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള ഒരു പ്രചോദനം ആകട്ടെ. വല്ലാത്ത പഹയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നെ സ്പർശിച്ചു. ഈ പ്രവർത്തി മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ സംഭാവനകൾ നൽകട്ടെയെന്നും എന്നും ആഗ്രഹിക്കുന്നു. നല്ല ഒരു നാളെയ്ക്കായി നമ്മൾ ഒരുമിച്ച് പൊരുതും. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ ഒന്നും അസാദ്ധ്യമല്ല’- എന്നാണ് ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചത്.