കൊച്ചി: എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ചോദ്യം ചെയ്‌ത് ലാവ്‌ലിൻ കമ്പനി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിവാദമായ ലാവ്‌ലിൻ കരാർ സംബന്ധിച്ച കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് തങ്ങൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ലാവ്‌ലിൻ കമ്പനി ഹർജിയിൽ പറയുന്നു.
2009ൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ തങ്ങൾ പ്രതികളല്ല. കളളപ്പണം സംബന്ധിച്ച പി എം എൽ എ നിയമം നിലവിൽ വരുന്നതിന് മുമ്പാണ് കരാർ ഒപ്പുവച്ചത്. നിയമം നിലവിൽ വരുന്നതിന് മുമ്പുളള കരാർ അന്വേഷിക്കാനാവില്ലെന്നും കമ്പനി ഹർജിയിൽ വാദിക്കുന്നു.