ചെന്നൈ:കൊവിഡ് മുക്തനായ അക്സർ പട്ടേൽ ഡൽഹി ക്യാപിറ്രൽസ് ടീമിനൊപ്പം ചേർന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ഐ.പി.എല്ലിൽ കളിക്കാനായി ഡൽഹി ടീമിനൊപ്പം ചേരാൻ മാർച്ച് 28ന് നടത്തിയ പരിശോധനയിൽ അക്സർ നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാം ടെസ്റ്രിൽ അദ്ദേഹം പോസിറ്രീവാകുകയായിരുന്നു.
ഇന്നലെ അക്സർ ഡൽഹി ടീമിനൊപ്പം പരിശീലനം നടത്തി. അക്സറിന്റെ തിരിച്ചു വരവ് ആഘോഷമാക്കി ഡൽഹി ടീം ട്വിറ്രറിൽ വീഡിയോ ഇട്ടു. ആളുകളെ കാണുമ്പോൾ വളരെ സന്തോഷം തോന്നുവെന്ന് അക്സർ വീഡിയോയിൽ പറയുന്നുണ്ട്.