dyfi

തിരുവനന്തപുരം: കൊവിഡ് വാക്സിനിലെ കേന്ദ്രനയത്തിനെതിരെ 24 ന് ഡി വൈ എഫ് ഐ പോസ്റ്റർ പ്രതിഷേധം സംഘടിപ്പിക്കുന്നു. മരണസംഖ്യ പിടിച്ച് നിർത്തുവാനുള്ള ഏകവഴി വാക്സിനേഷനാണ്. അത് സൗജന്യവും സാർവത്രികമാക്കുന്നതിന് പകരം മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നാണ് ഡി വൈ എഫ് ഐയുടെ ആരോപണം. കേന്ദ്രം പ്രഖ്യാപിച്ച വാക്സിൻ നയം കടുത്ത ചൂഷണത്തിന് വഴിവയ്ക്കുമെന്നും സ്വകാര്യ മരുന്ന് നിർമ്മാണ കമ്പനികളുടെ സ്വതന്ത്ര വിഹാരത്തിന് അവസരമൊരുക്കിയിരിക്കുകയാണെന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തുന്നുണ്ട്.

കേന്ദ്രസർക്കാർ നയത്തിനെതിരെ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു