രജനി ചിത്രം അണ്ണാത്തെയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. കർഫ്യൂവിനിടയിലും രാത്രികാലങ്ങളിലും ചിത്രീകരണം നടത്തുവാനായി തെലുങ്കാന സർക്കാരിനെ അണിയറ പ്രവർത്തകർ സമീപിച്ചിട്ടുണ്ടെന്നാണ്
റിപ്പോർട്ടുകൾ. അതിനുള്ള അനുമതി സർക്കാർ നൽകിയെന്നും പറയപ്പെടുന്നു.
ഒരു ഫാമിലി ആക്ഷൻ ഡ്രാമയായ ഈ ചിത്രത്തിന്റെ സംവിധാനംനിർവഹിച്ചിരിക്കുന്നത് ശിവയാണ്. രജനികാന്ത് നയൻതാര ജോഡി ഒരിക്കൽ കൂടിഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും 'അണ്ണാത്തെ"യ്ക്കുണ്ട്രാത്രികാലങ്ങളിൽ
ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങൾ ഉള്ളതിനാലാണ് സർക്കാറിൽനിന്ന് ടീം പ്രത്യേക അനുമതി വാങ്ങിയത്.
പൊലീസിന്റെ നിയന്ത്രണത്തി ലാകും ഷൂട്ടിംഗ്.