മുംബയ് : സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേസ് കുന്തമുന ടി. നടരാജൻ പരിക്കിനെത്തുടർന്ന് ഈ ഐ.പി.എൽ സീസണിൽ നിന്ന് പുറത്തായി. കാൽമുട്ടിനേറ്റ പരിക്കാണ് വില്ലനായത്. അദ്ദേഹം ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഈ സീസണിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ കളിച്ച നടരാജൻ പിന്നീട് കളത്തിലിറങ്ങിയില്ല. ഇന്ത്യയുടെ കഴിഞ്ഞ ആസ്ട്രേലിയൻ പര്യടനത്തിൽ റിസർവ് ബൗളറായിപ്പോയി മാച്ച് വിന്നിംഗ്സ് പെർഫോമൻസുമായി നിറഞ്ഞാടിയ നടരാജന്റെ അഭാവം സൺറൈസേഴ്സിന് വലിയ തിരിച്ചടിയാണ്. നടരാജന്റെ പരിക്ക് ഭേദമാകാൻ എത്ര നാളെടുക്കുമെന്ന് വ്യക്തമല്ല.